ഇൻവേസീവ് വെന്റിലേഷനും നോൺ-ഇൻവേസീവ് വെന്റിലേഷനും തമ്മിലുള്ള വ്യത്യാസം എന്താണ്?

ഇൻവേസീവ് വെന്റിലേഷനും നോൺ-ഇൻവേസീവ് വെന്റിലേഷനും തമ്മിലുള്ള വ്യത്യാസം എന്താണ്?

ഇൻവേസീവ് വെന്റിലേഷനും നോൺ-ഇൻവേസീവ് വെന്റിലേഷനും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചാണ് ഈ ചർച്ച.

ശ്വസനത്തെ സഹായിക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് വെന്റിലേറ്റർ. ശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുമ്പോഴോ സ്വയമേവയുള്ള ശ്വസനം നിലയ്ക്കുമ്പോഴോ ഇത് ഉപയോഗിക്കുന്നു. ജീവൻ അപകടപ്പെടുത്തുന്ന പല സാഹചര്യങ്ങളിലും ഉപയോഗപ്രദമായ ഒരു പ്രധാന ജീവൻരക്ഷാ ഉപകരണമാണ് വെന്റിലേറ്റർ.

ഇൻവേസീവ് വെന്റിലേറ്റർ സാധാരണയായി തീവ്രപരിചരണ വിഭാഗത്തിലോ, ഓപ്പറേറ്റിംഗ് റൂമിലോ ഉപയോഗിക്കുന്നു. പൊതു അനസ്തേഷ്യയോ ലോക്കൽ അനസ്തേഷ്യയോ ഉപയോഗിച്ച് ശ്വാസനാളത്തിൽ ഒരു ട്യൂബ് സ്ഥാപിക്കുന്നു. ഉചിതമായ കണക്ഷൻ ട്യൂബുകൾ ഉപയോഗിച്ച് ഈ ട്യൂബ് ഒരു മെക്കാനിക്കൽ വെന്റിലേറ്ററുമായി ബന്ധിപ്പിക്കുന്നു.

വെന്റിലേറ്റർ വ്യക്തിയുടെ ശ്വസന ആവശ്യങ്ങൾ മനസ്സിലാക്കുകയും വ്യക്തിയുടെ ശ്വസന ശ്രമങ്ങളെ പൂർണമായി സഹായിക്കുന്നതിനൊ  അല്ലെങ്കിൽ വിവിധ രോഗാവസ്ഥകളിൽ സ്വയമേവയുള്ള ശ്വാസോച്ഛ്വാസം ഭാഗിഗമായി സഹായിക്കുന്നതിനൊ ഉചിതമായ മർദ്ദം നൽകുന്നു.

നോൺ-ഇൻവേസിവ് വെന്റിലേറ്റർ സാധാരണയായി സങ്കീർണ്ണത കുറവുള്ള ഒരു ചെറിയ ഉപകരണമാണ്. മൂക്കിലും വായിലും ഇറുകിയിരിക്കുന്ന ഒരു ബാഹ്യ മാസ്ക് ഉപയോഗിച്ചാണ് ഇത് ബന്ധിപ്പിച്ചിരിക്കുന്നത്. നോൺ-ഇൻവേസിവ് വെന്റിലേറ്ററിന്റെ ശരിയായ പ്രവർത്തനത്തിന് മാസ്കിൽ ഒരു നല്ല എയർ സീൽ – ഫേസ് ഇന്റർഫേസ് ആവശ്യമാണ്.

എന്നാൽ മയക്കത്തിന്റെയോ അനസ്തേഷ്യയുടെയോ ആവശ്യമില്ലാതെ, വ്യക്തിക്ക് പൂർണ്ണമായി ഉണർന്നിരിക്കാൻ കഴിയും എന്നതാണ് നേട്ടം. ശ്വാസനാളത്തിൽ എൻഡോട്രാഷ്യൽ ട്യൂബ് എന്നറിയപ്പെടുന്ന ട്യൂബ് സ്ഥാപിക്കേണ്ട ആവശ്യമില്ല. ദീർഘകാലാടിസ്ഥാനത്തിൽ ഇത് വീട്ടിൽ ഉപയോഗിക്കുന്ന നിരവധി വെക്തികളുണ്ട്.

നോൺ-ഇൻവേസിവ് വെന്റിലേറ്റർ സാധാരണയായി രണ്ട് തലത്തിലുള്ള മർദ്ദം നൽകുന്നു – ഒന്ന് ശ്വാസം ഉള്ളിലേക്കു വലിക്കുമ്പോൾ ഉള്ള മർദ്ദം,  രണ്ട് ശ്വാസം പുറത്തേക്ക് വിടുമ്പോൾ ഉള്ള മർദ്ദം. ശ്വാസം ഉള്ളിലേക്കു വലിക്കുമ്പോൾ ഉള്ള മർദ്ദം ശ്വാസം പുറത്തേക്ക് വിടുമ്പോൾ ഉള്ള മർദ്ദത്തെക്കാൾ കൂടുതലാണ്.

ഇത്തരത്തിലുള്ള നോൺ-ഇൻവേസിവ് വെന്റിലേഷൻ ബൈ-ലെവൽ പോസിറ്റീവ് എയർവേ മർദ്ദം അല്ലെങ്കിൽ BiPAP വെന്റിലേഷൻ എന്നാണ് അറിയപ്പെടുന്നത്. ഇൻസ്പിറേറ്ററി പോസിറ്റീവ് എയർവേ മർദ്ദം IPAP എന്നും എക്‌സ്പിറേറ്ററി പോസിറ്റീവ് എയർവേ മർദ്ദം EPAP എന്നും അറിയപ്പെടുന്നു.