നിങ്ങൾ പതിവായി വ്യായാമം ചെയ്യേണ്ടതിന്റെ പത്ത് കാരണങ്ങൾ

നിങ്ങൾ പതിവായി വ്യായാമം ചെയ്യേണ്ടതിന്റെ പത്ത് കാരണങ്ങൾ

നിങ്ങൾ പതിവായി വ്യായാമം ചെയ്യേണ്ടതിന്റെ പത്ത് കാരണങ്ങൾ ഇതാ.

ഹൃദ്രോഗം തടയുന്നതിനോ വൈകിക്കുന്നതിനോ  എല്ലാവർക്കും സ്വീകരിക്കാവുന്ന പ്രധാന ജീവിതശൈലി പരിഷ്‌ക്കരണങ്ങളിൽ ഒന്നാണ് ചിട്ടയായ രീതിയിലുള്ള വ്യായാമം. പതിവായ വ്യായാമം ശരീരത്തെ ചിട്ടപ്പെടുത്തുന്നു, അതുവഴി പ്രയത്ന ശേഷി മെച്ചപ്പെടുന്നു.

സ്ഥിരമായ വ്യായാമത്തിലൂടെ ശ്വാസകോശത്തിന്റെയും പേശികളുടെയും പ്രവർത്തനം മെച്ചപ്പെടുന്നു, അതുപോലെ നമ്മുടെ മാനസിക ഉല്ലാസവും.

വ്യായാമം അധിക കലോറി എരിച്ചുകളയുകയും ശരീരഭാരം കുറയ്ക്കുകയും ശരീരത്തിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും ചെയ്യുന്നു. കൊഴുപ്പ് നിക്ഷേപം കുറയുന്നത് നമ്മുടെ രക്തക്കുഴലുകളിലെ ബ്ലോക്ക് രൂപീകരണ പ്രക്രിയയെ തടയുന്നു.

ചിട്ടയായ വ്യായാമം ദീർഘകാലാടിസ്ഥാനത്തിൽ രക്തസമ്മർദ്ദം കുറയ്ക്കും. കുറഞ്ഞ രക്തസമ്മർദ്ദം ഹൃദയത്തിന് ജോലിഭാരം കുറയ്ക്കുകയും ഹൃദയപേശികൾ കട്ടി കൂടുന്നതും, ഹാർട്ട് ഫെയ്‌ലറിനുള്ള സാധ്യതയും കുറയുകയും ചെയ്യുന്നു.

ക്രമമായ വ്യായാമത്തിലൂടെ രക്തത്തിലെ ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എച്ച്ഡിഎൽ) കൊളസ്ട്രോൾ വർദ്ധിക്കുന്നു. ഹൃദ്രോഗത്തിൽ നിന്ന് നമ്മെ സംരക്ഷിക്കുന്ന നല്ല കൊളസ്‌ട്രോളാണ് എച്ച്‌ഡിഎൽ.

ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) കൊളസ്ട്രോൾ മോശം കൊളസ്ട്രോൾ എന്നറിയപ്പെടുന്നു, വ്യായാമം ചെയ്യുമ്പോൾ ഇത് കുറയുന്നു, വീണ്ടും ഹൃദ്രോഗത്തിൽ നിന്ന് സംരക്ഷണം നൽകുന്നു.