ഡബ്ലിയു പി ഡബ്ലിയു സിൻഡ്രോം എന്താണ്?
|ഡബ്ലിയു പി ഡബ്ലിയു സിൻഡ്രോം എന്താണ്?
ഡബ്ലിയു പി ഡബ്ലിയു സിൻഡ്രോം എന്നത് വോൾഫ് പാര്ക്കിന്സണ് വൈറ്റ് സിൻഡ്രോം എന്നതിന്റെ ഹ്രസ്വ രൂപമാണ്. ഹൃദയത്തിന്റെ മുകൾ അറകളിൽ നിന്ന് താഴത്തെ അറകളിലേക്കുള്ള ഒരു അനുബന്ധ വൈദ്യുത ചാലക പാതയാണ് ഡബ്ലിയു പി ഡബ്ലിയു സിൻഡ്രോമിന്റെ സവിശേഷത, ഇത് ഹൃദയ താള തകരാറുകൾക്ക് കാരണമാകുന്നു.
ഹൃദയത്തിന്റെ സൈനസ് നോഡ് എന്നറിയപ്പെടുന്ന പ്രകൃതിദത്ത പേസ്മേക്കർ വലത് മുകളിലെ അറയിൽ സ്ഥിതി ചെയ്യുന്നു. ആട്രിയോവെൻട്രിക്കുലാർ നോഡ് അഥവാ എ വി നോഡ് എന്നറിയപ്പെടുന്ന വലത് മുകളിലെ അറയുടെ താഴത്തെ ഭാഗത്തുള്ള അടുത്ത റിലേ സ്റ്റേഷനിലേക്ക് വൈദ്യുത സിഗ്നലുകൾ അയക്കപ്പെടുന്നു. എ വി നോഡിൽ നിന്ന്, ഒരു ചെറിയ കാലതാമസത്തിന് ശേഷം താഴത്തെ അറകളിലേക്ക് സിഗ്നലുകൾ അയക്കപ്പെടുന്നു. ഈ കാലതാമസം അക്സസറി പാത വഴി മറികടക്കുന്നു.
താഴത്തെ അറകളിലേക്ക് രണ്ട് പാതകൾ ഉള്ളപ്പോൾ – ഒന്ന് എവി നോഡിലൂടെയും മറ്റൊന്ന് ആക്സസറി പാത്ത്‌വേയിലൂടെയും, സിഗ്നലുകൾ ചിലപ്പോൾ രണ്ടു പാതകളിലൂടെ സഞ്ചരിക്കുന്ന ഒരു ക്രമത്തിൽ റീ-എൻട്രന്റ് സർക്യൂട്ട് ഉണ്ടാക്കാം. സിഗ്നലുകൾ ഒരു പാതയിലൂടെ കടന്നുപോകുകയും മറ്റൊരു പാതയിലൂടെ മുകളിലെ അറയിലേക്ക് മടങ്ങുകയും ഒരു സർക്കസ് ചലനം ഉണ്ടാക്കുകയും ചെയ്യുന്നു.
ഈ സർക്യൂട്ടുകളിലൂടെ സിഗ്നലുകൾ ദ്രുതഗതിയിൽ അങ്ങോട്ടും ഇങ്ങോട്ടും കടന്നുപോകുമ്പോൾ, വളരെ വേഗത്തിലുള്ള ഹൃദയമിടിപ്പ് സംഭവിക്കാം. നിരക്ക് വളരെ വേഗത്തിലാണെങ്കിൽ, സങ്കോചങ്ങൾക്കിടയിൽ ഹൃദയത്തിന് ശരിയായി നിറയാൻ കഴിയില്ല, ഓരോ സങ്കോചത്തിലും ഹൃദയം പമ്പ് ചെയ്യുന്ന രക്തത്തിന്റെ അളവ് കുറയുന്നു.
ഹൃദയം പമ്പ് ചെയ്യുന്ന രക്തത്തിന്റെ അളവ് കുറയുമ്പോൾ, തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തെ ബാധിച്ചേക്കാം. ഹൃദയമിടിപ്പ് വളരെ വേഗത്തിലാകുമ്പോൾ മസ്തിഷ്കത്തിലേക്കുള്ള രക്ത പ്രവാഹം കുറയുന്നതിനാൽ തലചുറ്റൽ ഉണ്ടാകാം.
ചിലപ്പോൾ വേഗത്തിലുള്ള ഹൃദയമിടിപ്പ് വളരെക്കാലം നിലനിൽക്കുകയാണെങ്കിൽ, അത് ഹൃദയപേശികളെ ദുർബലപ്പെടുത്തും. ഈ ദുർബലപ്പെടുത്തൽ ഹൃദയപേശികളുടെ പമ്പിംഗ് പ്രവർത്തനത്തെ കുറയ്ക്കുകയും ഹാർട്ട് ഫെയ്‌ലൂറിലേക്ക് നയിക്കുകയും ചെയ്യുന്നു. ഹാർട്ട് ഫെയ്‌ലൂറിൽ, ശ്വാസകോശത്തിൽ നീര് വരുകയും, ശ്വാസതടസ്സം ഉണ്ടാക്കുകയും ചെയ്യുന്നു.
വേഗത്തിലുള്ള താളം ശ്രദ്ധയിൽപ്പെട്ടാൽ, കൈകളിലെ രക്തക്കുഴലുകളിലൂടെ നൽകുന്ന മരുന്നുകൾ ഉപയോഗിച്ച് അത് ഉടനടി ചികിത്സിക്കാം. ദീർഘകാലാടിസ്ഥാനത്തിൽ ഉചിതമായ മരുന്നുകൾ നൽകുന്നതിലൂടെ ആവർത്തനത്തെ തടയാൻ കഴിയും. ചിലപ്പോൾ ജീവൻ അപകടപ്പെടുത്തുന്ന ഹൃദയ താള ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാൽ, ഹൃദയ താളം ശരിയാക്കാൻ ഡിഫിബ്രിലേറ്റർ എന്നറിയപ്പെടുന്ന ഉപകരണം ഉപയോഗിച്ച് നിയന്ത്രിത വൈദ്യുതാഘാതം നൽകേണ്ടി വന്നേക്കാം.
ഹൃദയത്തിന്റെ വൈദ്യുത പ്രവർത്തനത്തിന്റെ റെക്കോർഡിംഗ് ആയ ഒരു ഇസിജി വഴി ഡബ്ലിയു പി ഡബ്ലിയു സിൻഡ്രോം നിർണ്ണയിക്കാനാകും. എക്കോകാർഡിയോഗ്രാം എന്നറിയപ്പെടുന്ന ഹൃദയത്തിന്റെ അൾട്രാസൗണ്ട് പഠനം ഏതെങ്കിലും അനുബന്ധ ഘടനാപരമായ ഹൃദ്രോഗം ഉണ്ടോ എന്ന് പരിശോധിക്കും. എബ്സ്റ്റൈൻ അനോമലി എന്നറിയപ്പെടുന്ന ഹൃദയത്തിന്റെ മുകളിലും താഴെയുമുള്ള വലത് അറകൾക്കിടയിലുള്ള വാൽവിന്റെ ജന്മനായുള്ള തകരാർ ഡബ്ലിയു പി ഡബ്ലിയു സിൻഡ്രോമുമായി ബന്ധപ്പെട്ടിരിക്കാം. ഇസിജിയിലെ പാറ്റേൺ ശ്രദ്ധിക്കുക വഴി ആക്സസറി പാത്തവേയുടെ സ്ഥാനം ഒരു പരിധിവരെ നിർണയിക്കാൻ കഴിയും.
ഒരു ഇലക്ട്രോഫിസിയോളജി പഠനത്തിലൂടെ ആക്സസറി പാതയുടെ സ്ഥാനം കൂടുതൽ നന്നായി നിര്ണയിക്കാം. ഇലക്ട്രോഫിസിയോളജി പഠനത്തിൽ, തുടയിലെയും കഴുത്തിലെയും രക്തക്കുഴലുകളിലൂടെ ഒന്നിലധികം ഇലക്ട്രോഡ് വയറുകൾ ഹൃദയത്തിലേക്ക് കൊണ്ടുവരുന്നു. ഹൃദയത്തിനുള്ളിലെ ഒന്നിലധികം സൈറ്റുകളിലെ വൈദ്യുത പ്രവർത്തനങ്ങളുടെ റെക്കോർഡിംഗ് ആക്സസറി പാതയുടെ സ്ഥാനം നിർണയിക്കും. സ്ഥാനം നിർണയിച്ചു കഴിഞ്ഞാൽ, റേഡിയോ ഫ്രീക്വൻസി കത്തീറ്റർ അബ്ലേഷൻ എന്നറിയപ്പെടുന്ന ഒരു നടപടിക്രമത്തിലൂടെ ഇത് നീക്കംചെയ്യാം. ഈ പ്രക്രിയയിൽ, വളരെ ഉയർന്ന ആവൃത്തിയിലുള്ള വൈദ്യുതധാരകൾ ഉപയോഗിച്ച് പാത നീക്കം ചെയ്യുന്നു. ഇത് ഹൃദയ താള ക്രമക്കേട് പരിഹരിക്കുകയും ചെയ്യുന്നു.