കുട്ടികളിൽ സയനോട്ടിക് സ്പെല്ലുകൾ (ടെറ്റ് സ്പെല്ലുകൾ)
|കുട്ടികളിൽ സയനോട്ടിക് സ്പെല്ലുകൾ (ടെറ്റ് സ്പെല്ലുകൾ)
സയനോസിസ് എന്നാൽ ചർമ്മം, ചുണ്ടുകൾ, നാവ്, നഖം എന്നിവയുടെ നീലകലർന്ന നിറവ്യത്യാസം എന്നാണ് അർത്ഥമാക്കുന്നത്. ഹൃദയത്തിന്റെ ജനന വൈകല്യങ്ങളുള്ള നീല നിറമുള്ള ശിശുക്കളിൽ സയനോസിസ് വഷളാകുന്നതിന്റെ എപ്പിസോഡുകളാണ് സയനോട്ടിക് സ്പെല്ലുകൾ. കുഞ്ഞ് കരയുകയോ മറ്റേതെങ്കിലും രൂപത്തിൽ അദ്വാനിക്കുകയൊ ചെയ്തതിന് ശേഷമാണ് സയനോട്ടിക് സ്പെല്ലുകൾ സാധാരണയായി ഉണ്ടാകുന്നത്. സയനോട്ടിക് സ്പെല്ലുകളുടെ സമയത്ത്, നീലകലർന്ന നിറത്തിന്റെ തീവ്രത വർദ്ധിക്കുന്നതോടെ ദ്രുത ശ്വസനം ഉണ്ടാകുന്നു. സ്പെല്ലുകൾ നീണ്ടുനിൽക്കുകയാണെങ്കിൽ, കുഞ്ഞിന് ഫിറ്റസ് ഉണ്ടാകാം. ഫിറ്റസ് കൈകളുടെയും കാലുകളുടെയും വേഗത്തിലുള്ള ചലനങ്ങൾ അഥവാ അപസ്മാരം ആണ്.