എന്താണ് കാവസാക്കി രോഗം?

എന്താണ് കാവസാക്കി രോഗം?

പനിയും തിണർപ്പുകളുമുള്ള,  കൊച്ചുകുട്ടികളിൽ ചർമ്മം, വായ, കണ്ണുകൾ, ഹൃദയം എന്നിവയെ ബാധിക്കുന്ന ഒരു രോഗമാണ് കവാസാക്കി രോഗം. ജപ്പാനിൽ നിന്നാണ് ഇത് ആദ്യം വിവരിച്ചത്, എന്നാൽ ഇപ്പോൾ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇത് കാണപ്പെടുന്നു.

കൊറോണറി ആർട്ടറികൾ എന്നറിയപ്പെടുന്ന ഹൃദയത്തിലേക്ക് ഓക്‌സിജൻ അടങ്ങിയ രക്തം എത്തിക്കുന്ന രക്തക്കുഴലുകളിലാണ് കാവസാക്കി രോഗത്തിലെ ഏറ്റവും ഗുരുതരമായ പ്രശ്‌നം. കൊറോണറി അനൂറിസം എന്നറിയപ്പെടുന്ന കൊറോണറി ധമനികളുടെ ചില ഭാഗങ്ങൾ വലുതാകലാണ് കവാസാക്കി രോഗത്തിന്റെ മുഖമുദ്ര.

ഈ രക്തക്കുഴലുകളിൽ രക്ത കട്ടകൾ രൂപപ്പെടുകയും രക്തപ്രവാഹം തടസ്സപ്പെടുത്തുകയും ചെയ്യുന്നതിനാൽ കവാസാക്കി രോഗത്തിലെ മരണനിരക്കിന് ഇവ ഒരു പ്രധാന കാരണമാണ്. കൊറോണറി ധമനികളിലെ രക്തപ്രവാഹം പെട്ടെന്ന് തടസ്സപ്പെടുന്നത് ഹൃദയപേശികൾക്ക് കേടുവരുത്തും. ഹാർട്ട് അറ്റാക്ക് അഥവാ ഇത് മയോകാർഡിയൽ ഇൻഫാർക്ഷൻ എന്നറിയപ്പെടുന്നു.

കാവസാക്കി രോഗത്തിൽ ഹൃദയാഘാതം

സിരകളിലൂടെ നൽകപ്പെടുന്ന ഇമ്യൂണോഗ്ലോബുലിൻ അഥവാ  ഐ വി ഐ ജി  എന്നറിയപ്പെടുന്ന മരുന്ന് ഉപയോഗിച്ച് നേരത്തെയുള്ള ചികിത്സ ആരംഭിക്കുന്നതിലൂടെ കൊറോണറി അനൂറിസം രൂപീകരണം ഒരു പരിധി വരെ തടയാനാകും.