സൂക്ഷ്മ കണികാ വായു മലിനീകരണം കൗമാരക്കാരിൽ ഹൃദയ താളം ക്രമക്കേടുകൾ വർദ്ധിപ്പിക്കുന്നു

സൂക്ഷ്മ കണികാ വായു മലിനീകരണം കൗമാരക്കാരിൽ ഹൃദയ താളം ക്രമക്കേടുകൾ വർദ്ധിപ്പിക്കുന്നു

PM2.5 എന്നറിയപ്പെടുന്ന 2.5 മൈക്രോണോ അതിൽ കുറവോ വ്യാസമുള്ള സൂക്ഷ്മകണികകൾ ശ്വസിക്കുന്നത് മുതിർന്നവരിൽ മരണസാധ്യതയും ഹൃദയ താള ക്രമക്കേടുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. കൗമാരക്കാരിൽ ഹൃദയത്തിന്റെ താഴത്തെ അറകളിൽ നിന്ന് ഉത്ഭവിക്കുന്ന അസാധാരണമായ ഹൃദയമിടിപ്പിന്റെ വർദ്ധനവുമായി PM2.5 ശ്വസിക്കുന്നത് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഇപ്പോൾ ഒരു പഠനം തെളിയിച്ചിരിക്കുന്നു. ഒരു മൈക്രോൺ ഒരു മില്ലിമീറ്ററിന്റെ ആയിരത്തിൽ ഒന്ന് ആണ്.

പെൻ സ്റ്റേറ്റ് ചൈൽഡ് കോഹോർട്ട് ഫോളോ-അപ്പ് സ്റ്റഡിയിൽ പങ്കെടുത്ത 322 കൗമാരക്കാരിൽ നിന്നുള്ള ഡാറ്റ ആ പഠനം വിശകലനം ചെയ്തു. പിഎം2.5 എക്സ്പോഷർ നെഫെലോമീറ്റർ ഉപയോഗിച്ചാണ് അളക്കുന്നത്. വായുവിലെ  സൂക്ഷ്മകണങ്ങളുടെ സാന്ദ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് നെഫെലോമീറ്റർ അഥവ എയറോസോൾ ഫോട്ടോമീറ്റർ. ഇതോടൊപ്പം 24 മണിക്കൂർ ഹോൾട്ടർ ഇസിജി മോണിറ്ററിംങ് ഹൃദയ താള ക്രമക്കേടുകൾ വിലയിരുത്തി, അതിൽ ഹൃദയത്തിന്റെ മുകളിലും താഴെയുമുള്ള അറകളിൽ നിന്ന് ഉത്ഭവിക്കുന്ന അകാല സ്പന്ദനങ്ങൾ ഉൾപ്പെടുന്നു.

PM2.5 എക്സ്പോഷർ ഹൃദയത്തിന്റെ താഴത്തെ അറകളായ വെൻട്രിക്കിളുകളിൽ നിന്ന് ഉത്ഭവിക്കുന്ന അകാല സ്പന്ദനങ്ങളുടെ എണ്ണത്തിൽ വർദ്ധനവുമായി ബന്ധപ്പെട്ടിരിക്കുന്നു. പിഎം 2.5-ൽ ഒരു ക്യുബിക് മീറ്ററിന് 10 മൈക്രോഗ്രാം വർദ്ധനവ് എക്സ്പോഷർ കഴിഞ്ഞ് 2 മണിക്കൂറിനുള്ളിൽ അകാല വെൻട്രിക്കുലാർ കോംപ്ലക്സുകളിൽ 5% വർദ്ധനവുമായി ബന്ധപ്പെട്ടിരിക്കുന്നു. PM2.5 സാന്ദ്രത ഹൃദയത്തിന്റെ മുകൾ അറകളിൽ നിന്നുള്ള അകാല സ്പന്ദനങ്ങളുമായി ബന്ധപ്പെട്ടിരുന്നില്ല. 2020-ൽ യുഎസ് എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി നൽകിയ PM2.5 സാന്ദ്രത 24-മണിക്കൂർ വായു ഗുണനിലവാരത്തിന് 35 മൈക്രോഗ്രാമിൽ താഴെയാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്.