രക്തപരിശോധനയ്ക്ക് ഹൃദയാഘാതവും ഹാർട്ട് ഫെയ്ലറും കണ്ടെത്താൻ കഴിയുമോ?
|രക്തപരിശോധനയ്ക്ക് ഹൃദയാഘാതവും ഹാർട്ട് ഫെയ്ലറും കണ്ടെത്താൻ കഴിയുമോ?
രക്തപരിശോധനയ്ക്ക് ഹൃദയാഘാതവും ഹാർട്ട് ഫെയ്ലറും കണ്ടെത്താൻ കഴിയുമോ?
യഥാർത്ഥത്തിൽ, രണ്ട് പരിശോധനകൾ ആവശ്യമാണ്, ഒന്ന് ഹൃദയാഘാതം പരിശോധിക്കാൻ, മറ്റൊന്ന് ഹാർട്ട് ഫെയ്ലുർ പരിശോധിക്കാൻ. ഹൃദയാഘാതത്തിന് ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന രക്തപരിശോധന ട്രോപോണിൻ ആണ്. ഹാർട്ട് ഫെയ്ലറിന് ബിഎൻപി (മസ്തിഷ്ക തരം നാട്രിയൂററ്റിക് പെപ്റ്റൈഡ്) അല്ലെങ്കിൽ അനുബന്ധ പ്രോട്ടീനായ എൻടി-പ്രൊ ബിഎൻപി ഉപയോഗിക്കാം.
ബിഎൻപി മുൻഗാമിയായ പ്രോബിഎൻപി ഹൃദയത്തിന്റെ താഴത്തെ അറകളായ വെൻട്രിക്കിളുകളിൽ സൂക്ഷിക്കുന്നു. ഫെയ്ലുർ ഉണ്ടാകുമ്പോൾ ഇത് പുറത്തുവിടുകയും രക്തത്തിലെ എൻസൈമുകൾ ബിഎൻപി, എൻടി-പ്രോബിഎൻപി (എൻ ടെർമിനൽ പ്രോബിഎൻപി) എന്നിവയായി വിഘടിപ്പിക്കുകയും ചെയ്യുന്നു.
എൻടി-പ്രോബിഎൻപി ജൈവശാസ്ത്രപരമായി നിഷ്ക്രിയമായിരിക്കുമ്പോൾ ബിഎൻപി സജീവമായ ഹോർമോണാണ്. എന്നാൽ എൻടി-പ്രോബിഎൻപിക്ക് രക്തത്തിൽ ഉയർന്ന അർദ്ധായുസ്സ് ഉള്ളതിനാൽ, ബിഎൻപിയെക്കാൾ ഇത് പരിശോധിക്കുന്നതാണ് നല്ലത്.
ഹൃദയാഘാതവും ഹാർട്ട് ഫെയ്ലറും പരിശോധിക്കാൻ രണ്ട് പരിശോധനകൾ ആവശ്യമാണെങ്കിലും, അത്യാഹിത വിഭാഗത്തിൽ ഉപയോഗിക്കുന്നതിന് പോയിന്റ്-ഓഫ്-കെയർ മെഷീനുകൾ ഉണ്ട്, അവയിൽ രണ്ടും ഒരു രക്ത സാമ്പിൾ ഉപയോഗിച്ച് പരിശോധിക്കാം. അത്യാഹിത വിഭാഗത്തിലെ രോഗികളെ പരിശോധിക്കുന്നതിന് ഏറെ സഹായകമാകുന്ന യന്ത്രം ഏകദേശം 15 മിനിറ്റിനുള്ളിൽ ഫലം നൽകുന്നു.
ഉയർന്ന ട്രോപോണിൻ അല്ലെങ്കിൽ എൻടി-പ്രോബിഎൻപി ഉള്ള രോഗികൾക്ക് ഉയർന്ന തലത്തിലുള്ള പരിചരണം ആവശ്യമാണ്, അവർക്ക് ഉചിതമായ പരിചരണ മേഖലയിലേക്ക് മാറ്റാവുന്നതാണ്, സാധാരണയായി കാർഡിയാക് ഇന്റൻസീവ് കെയർ യൂണിറ്റ്. ട്രോപോണിൻ കുടുതലുള്ളവർക്ക് കൊറോണറി ആൻജിയോഗ്രാഫി/ ആൻജിയോപ്ലാസ്റ്റി (ഹൃദയത്തിലെ രക്തക്കുഴലുകളിലെ ബ്ലോക്കുകൾ പരിശോധിച്ച് ആവശ്യമെങ്കിൽ അവ നീക്കം ചെയ്യുക) എന്നിവയിൽ നിന്ന് പ്രയോജനം ലഭിക്കും.
ശ്വാസംമുട്ടുള്ളവരിൽ ഹാർട്ട് ഫെയ്ലറാണോ ശ്വാസകോശരോഗമാണോ എന്ന് വേർതിരിച്ചറിയാൻ എൻടി-പ്രോബിഎൻപി ഉപയോഗപ്രദമാണ്. ട്രോപോണിൻ, എൻടി-പ്രോബിഎൻപി എന്നിവ രണ്ടും വൃക്ക തകരാറിൽ തെറ്റായി ഉയർന്നേക്കാം. എന്നാൽ ലെവലുകളുടെ സീരിയൽ വർദ്ധനവ് പരിശോധിക്കുന്നത് അപ്പോഴും ഉപയോഗപ്രദമാകും.
ഹാർട്ട് ഫെയ്ലർ ഹൃദയാഘാതത്തിന്റെ ഒരു പ്രധാന കോംപ്ലിക്കേഷൻ ആയതിനാൽ ഹൃദയാഘാതവും ഹാർട്ട് ഫെയ്ലറും ഒരുമിച്ച് ഉണ്ടാകാം. അപ്പോൾ രണ്ട് പരിശോധനകളും ഒരേസമയം പോസിറ്റീവ് ആയിരിക്കും. ഹാർട്ട് ഫെയ്ലുറോട് കൂടിയ ഹൃദയാഘാതം ഹാർട്ട് ഫെയ്ലറില്ലാത്ത ഹൃദയാഘാതത്തെക്കാൾ അപകടകരമാണ്.