ഹൃദ്രോഗത്തിനുള്ള പത്ത് അപകടസാധ്യത ഘടകങ്ങൾ
|ഹൃദ്രോഗത്തിനുള്ള പത്ത് അപകടസാധ്യത ഘടകങ്ങൾ
ഹൃദ്രോഗത്തിനുള്ള ചില പ്രധാന അപകടസാധ്യത ഘടകങ്ങൾ ഇതാ. മറ്റ് പല സാധ്യതകളും ഉണ്ടെങ്കിലും ഇവയാണ് കൂടുതൽ പ്രാധാന്യമര്ഹിക്കുന്നവ.
ഹൃദ്രോഗത്തിനുള്ള അപകടസാധ്യത ഘടകങ്ങളെ മാറ്റിയെടുക്കാനാവുന്നവയും അല്ലാത്തതുമായവയായി തരം തിരിക്കാം. മാറ്റിയെടുക്കാനാവുന്ന മൂന്ന് അപകട ഘടകങ്ങൾ ഇവയാണ്:
ലിംഗഭേദം: ആർത്തവവിരാമം വരെ സ്ത്രീകൾക്ക് ഹൃദ്രോഗ സാധ്യത കുറവാണ്. പ്രായം: പ്രായം കൂടുന്തോറും ഹൃദ്രോഗ സാധ്യത വർദ്ധിക്കുന്നു. കുടുംബ ചരിത്രം: നിങ്ങളുടെ അടുത്ത ബന്ധുക്കളിൽ അധികം പേർ അകാല ഹൃദ്രോഗം ഉള്ളവരാണെങ്കിൽ, നിങ്ങൾക്ക് അത് വരാനുള്ള സാധ്യത കൂടുതലാണ്.
ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെയും ആവശ്യമുള്ളപ്പോൾ മരുന്നുകളിലൂടെയും മാറ്റിയെടുക്കാനാവുന്നവയാണ് മാറ്റിയെടുക്കാനാവുന്ന അപകടസാധ്യത ഘടകങ്ങൾ. മാറ്റിയെടുക്കാനാവുന്ന ചില പ്രധാന അപകടസാധ്യത ഘടകങ്ങൾ ഇവയാണ്:
ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന രക്തത്തിലെ പഞ്ചസാര, രക്തത്തിലെ ഉയർന്ന അളവിലുള്ള കൊഴുപ്പ്, രക്തത്തിൽ ഉയർന്ന അളവിലുള്ള ഹോമോസിസ്റ്റീൻ എന്ന അമിനോ ആസിഡ്.
അമിതഭാരം, പുകവലി, വ്യായാമമില്ലാത്ത ജീവിതശൈലി.
ഉയർന്ന രക്തസമ്മർദ്ദം, പഞ്ചസാര, കൊഴുപ്പ് എന്നിവ ജീവിതശൈലി പരിഷ്‌ക്കരണങ്ങളിലൂടെയും മരുന്നുകളിലൂടെയും ചികിത്സിക്കാം. ഭക്ഷണം കുറയ്ക്കുകയും വ്യായാമം വർദ്ധിപ്പിക്കുകയും ഉൾപ്പെടെയുള്ള ജീവിതശൈലി പരിഷ്‌ക്കരണങ്ങളിലൂടെ അമിതഭാരം കുറയ്ക്കാം. പുകവലി നിർത്തുന്നത് ഹൃദ്രോഗ സാധ്യതയും ക്യാൻസറും കുറയ്ക്കുന്നതിന് വളരെയധികം സഹായിക്കും.
വ്യായാമമില്ലാത്ത ജീവിതശൈലി കൂടുതൽ കൂടുതൽ പ്രാധാന്യമുള്ളതായി അംഗീകരിക്കപ്പെടുന്നു. ദിവസവും 5 മണിക്കൂറിൽ കൂടുതൽ ഇരിക്കുന്നത് പുകവലിക്ക് ഏകദേശം തുല്യമാണ് എന്ന് പറയാറുണ്ട്. സ്റ്റാൻഡിംഗ് ഡെസ്കുകളും ജോലിസ്ഥലത്തെ വ്യായാമം ഉൾകൊള്ളുന്ന പ്രവർത്തന ശൈലിയും ക്രമേണ ജനപ്രീതി നേടുന്നു.