എന്താണ് ധരിക്കാവുന്ന കാർഡിയോവർട്ടർ ഡിഫിബ്രിലേറ്റർ (WCD)?
|എന്താണ് ധരിക്കാവുന്ന കാർഡിയോവർട്ടർ ഡിഫിബ്രിലേറ്റർ (WCD)?
വെയറബിൾ കാർഡിയോവർട്ടർ ഡിഫിബ്രിലേറ്റർ അഥവ WCD എന്നത് ഒരു ഒരു പ്രത്യേക വസ്ത്രത്തിൽ ധരിക്കുന്നതും ഹൃദയ താളം തുടർച്ചയായി നിരീക്ഷിക്കുന്നതും ജീവൻ അപകടപ്പെടുത്തുന്ന ഹൃദയ താള തകരാറുകൾ ഉണ്ടായാൽ നിയന്ത്രിത വൈദ്യുതാഘാതം നൽകുന്നതുമായ ഉപകരണമാണ്. ഇംപ്ലാന്റബിൾ കാർഡിയോവർട്ടർ ഡീഫിബ്രിലേറ്റർ അഥവ ICD ദീർഘകാല ഉപയോഗത്തിനായി ചർമ്മത്തിനടിയിൽ സ്ഥാപിക്കുന്ന സമാനമായ ഉപകരണമാണ്. ജീവൻ അപകടപ്പെടുത്തുന്ന ഹൃദയ താള തകരാറുകൾ ഉണ്ടാകാൻ ഉയർന്ന അപകടസാധ്യതയുണ്ടെങ്കിലും ഐസിഡിക്ക് അർഹതയില്ലാത്തവർക്ക് താൽക്കാലിക ഉപയോഗത്തിനായാണ് WCD ഉദ്ദേശിക്കുന്നത്.
ഷോക്ക് നൽകുന്നതിനുള്ള പാച്ച് ഇലക്ട്രോഡുകൾ പ്രത്യേക വസ്ത്രത്തിൽ ഫിറ്റ് ചെയ്തിരിക്കുന്നു. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഡിഫിബ്രിലേറ്റർ ബെൽറ്റിൽ ധരിക്കുന്നു. WCD-യ്ക്ക് കേൾക്കാവുന്ന എമർജൻസി അലേർട്ടുകൾ നൽകാനും കഴിയും, അത് സ്വയമേവ പ്രവർത്തിക്കുന്നതിനാൽ AEDക്ക് വേണ്ടപോലെ മറ്റൊരാളുടെ സഹായം ആവശ്യമില്ല.