എന്താണ് കാർഡിയാക് മോണിറ്ററുകൾ?
|എന്താണ് കാർഡിയാക് മോണിറ്ററുകൾ?
ഇസിജി, ഹൃദയമിടിപ്പ്, മറ്റ് പാരാമീറ്ററുകൾ എന്നിവ തുടർച്ചയായി കാണിക്കുന്നതിനുള്ള ഡിസ്പ്ലേകളുള്ള ഉപകരണങ്ങളാണ് കാർഡിയാക് മോണിറ്ററുകൾ, സാധാരണയായി തീവ്രപരിചരണ വിഭാഗത്തിലോ ഓപ്പറേഷൻ തിയേറ്ററിലോ ഉപയോഗിക്കുന്നു.
നേരത്തെയുള്ള അടിസ്ഥാന കാർഡിയാക് മോണിറ്ററുകളിൽ ഇസിജി, ഹൃദയമിടിപ്പ് ഡിസ്പ്ലേകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
നിലവിലുള്ള മൾട്ടി പാരാമീറ്റർ മോണിറ്ററുകൾക്ക് രക്തസമ്മർദ്ദം, ശ്വസനം, പൾസ് ഓക്സിമെട്രി, പേസ്മേക്കർ സെൻസിംഗ് എന്നിവയും മറ്റ് വിവിധ നിരീക്ഷണ സാധ്യതകളും ഉണ്ട്. ഹൃദയമിടിപ്പ് അല്ലെങ്കിൽ മറ്റേതെങ്കിലും പാരാമീറ്ററുകൾ നിശ്ചയിച്ച പരിധിക്കപ്പുറമാണെങ്കിൽ അതിന് അലാറങ്ങൾ നൽകാൻ കഴിയും.
ചിലപ്പോൾ അലാറങ്ങളുടെ എണ്ണം വളരെ കൂടുതലായാൽ ഐസിയു ജീവനക്കാർക്ക് “അലാറം ക്ഷീണം” ഉണ്ടാകുകയും അലാറങ്ങളോട് പ്രതികരിക്കുന്നത് നിന്നു പോകുകയും ചെയ്യാം. അതിനാൽ അലാറം പരിധികൾ ഉചിതമായി സജ്ജീകരിക്കണം, അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രമേ അലാറം വരാവു.
മിക്ക തീവ്രപരിചരണ വിഭാഗങ്ങളിലും ഐസിയു സെൻട്രൽ മോണിറ്ററുകൾ ഇപ്പോൾ സാധാരണമാണ്. വയർഡ് സർക്യൂട്ടുകൾ വഴിയോ വയർലെസ് ലിങ്കുകൾ വഴിയോ ബെഡ്സൈഡ് മോണിറ്ററുകളിലേക്ക് അവ ബന്ധിപ്പിച്ചിരിക്കുന്നു. അവയുടെ കോൺഫിഗറേഷൻ അനുസരിച്ച് രോഗികളുടെ വിവിധ നിരീക്ഷണ പാരാമീറ്ററുകൾ അവയിൽ പ്രദർശിപ്പിക്കാൻ കഴിയും.
പ്രോഗ്രാമിംഗ് അനുസരിച്ചു, തുടർച്ചയായ ഇസിജി നിരീക്ഷണം, ഹൃദയമിടിപ്പ്, ശ്വസന നിരക്ക്, നോൺ-ഇൻവേസിവ് അല്ലെങ്കിൽ ഇൻവേസിവ് രക്തസമ്മർദ്ദം, പൾസ് ഓക്സിമെട്രി ട്രെയ്സിംഗ്, അതിന്റെ തൽക്ഷണ മൂല്യമായ എസ്പിഒടു, കാർബൺ ഡൈ ഓക്സൈഡ് അളവ് എന്നിവ മിക്ക മോണിറ്ററുകളും പ്രദർശിപ്പിക്കുന്നു.
ഓരോ പാരാമീറ്ററിനും വിവിധ അലാറം ക്രമീകരണങ്ങൾ ലഭ്യമാണ്, തെറ്റായ അലാറം ഉണ്ടായാൽ, കിടക്കക്കരികിൽ നിന്നോ സെൻട്രൽ ലൊക്കേഷനിൽ നിന്നോ അലാറങ്ങൾ താല്കാലികമായി നിശബ്ദമാക്കാം.