രക്തം കട്ട പിടിക്കുന്നത് തടയുന്ന മരുന്നുകൾ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതെന്തൊക്കെയാണ്?

രക്തം കട്ട പിടിക്കുന്നത് തടയുന്ന മരുന്നുകൾ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതെന്തൊക്കെയാണ്?

ഹൃദയം, രക്തക്കുഴലുകൾ എന്നിവയിൽ രക്തം കട്ടപിടിക്കുന്നത് തടയാൻ വാർഫാറിൻ ഗ്രൂപ്പിൽ പെടുന്ന മരുന്ന് കഴിക്കുന്ന വ്യക്തികൾക്കായാണ് ഈ ചർച്ച. നിങ്ങൾ എല്ലാ ദിവസവും ഒരേ ഡോസ് കഴിച്ചാലും ശരീരത്തിൽ ഈ മരുന്നിന്റെ പ്രഭാവം മാറുമെന്നതിനാൽ ചില മുൻകരുതലുകൾ ആവശ്യമാണ്. വിറ്റാമിന് കെ ക്ക് എതിരായി പ്രവർത്തിക്കുന്ന മരുന്നാണ് വാർഫാറിൻ. ഹൃദയത്തിൽ കൃത്രിമ വാൽവുള്ളവരും ചില ഹൃദയ താള തകരാറുകളുള്ളവരാണ് ഈ മരുന്ന് സ്ഥിരമായി കഴിക്കാറ്. ചിലപ്പോൾ മറ്റു ചില രോഗങ്ങൾക്കും ഈ മരുന്ന് ശുപാർശ ചെയ്യാം.

ഈ മരുന്ന് കഴിക്കുമ്പോൾ, പ്രോത്രോംബിൻ ടൈം വിത്ത് ഇന്റർനാഷണൽ നോർമലൈസ്ഡ് റേഷ്യോ അഥവാ പിടി – ഐഎൻആർ എന്നറിയപ്പെടുന്ന ഒരു രക്തപരിശോധന പതിവായി പരിശോധിക്കുകയും നിങ്ങളുടെ ഡോക്ടർ മരുന്നിന്റെ ഡോസ് ക്രമീകരിക്കുകയും ചെയ്യും. രക്തം കട്ടപിടിക്കുന്നതിനുള്ള പ്രവർത്തനത്തിന്റെ പതിവ് നിരീക്ഷമാണ് ഈ ടെസ്റ്റ്.

ഭക്ഷണത്തിലെ മുൻകരുതലുകൾ: ഇലക്കറികൾ കഴിക്കുന്നത് ഒഴിവാക്കുക, അവയിൽ അധികമായുള്ള വിറ്റാമിൻ കെ നിങ്ങളുടെ മരുന്നിന്റെ ഫലപ്രാപ്തി കുറയ്ക്കും. പല ഭക്ഷണങ്ങളും ഈ മരുന്നുകളുടെ ഫലത്തെ തടസ്സപ്പെടുത്തുകയും ഐഎൻആർ മൂല്യങ്ങൾ ക്രമീകരിക്കാൻ ബുദ്ധിമുട്ടാകുകയും ചെയ്യുന്നതിനാൽ ഒരു പതിവ് ഡയറ്റ് പാറ്റേൺ ഉണ്ടായിരിക്കുക.

മറ്റ് മരുന്നുകളുമായുള്ള മുൻകരുതലുകൾ: വേദന സംഹാരികൾ സ്വന്തമായി കഴിക്കുന്നത് ഒഴിവാക്കുക, കാരണം ഈ മരുന്നിനൊപ്പം കഴിക്കുമ്പോൾ മിക്ക വേദനസംഹാരികളും രക്തസ്രാവത്തിന് കാരണമാകും. ഏതെങ്കിലും അസുഖത്തിന് നിങ്ങൾ മറ്റേതെങ്കിലും ഡോക്ടറെ സമീപിക്കുകയാണെങ്കിൽ, നിങ്ങൾ ഈ മരുന്ന് കഴിക്കുന്നുണ്ടെന്ന് അറിയിക്കുക. കാരണം, പല മരുന്നുകളും ഈ മരുന്നുന്നിനൊപ്പം കഴിക്കുമ്പോൾ ഐഎൻആർൽ മാറ്റം വരുത്തിയേക്കാം. വാർഫാറിന്റെ ശരീരത്തിലെ പ്രവർത്തനം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്തേക്കാം.

ഈ മരുന്ന് കഴിക്കുമ്പോൾ രക്തസ്രാവം ഉണ്ടാകുന്നത് ശ്രദ്ധിക്കുക: ചർമ്മത്തിൽ ചുവപ്പ് കലർന്നതോ ഇരുണ്ടതോ ആയ പാടുകൾ, മൂത്രത്തിലൊ മലത്തിലൊ  രക്തം, അല്ലെങ്കിൽ മറ്റേതെങ്കിലും രക്തസ്രാവം. ഇരുണ്ട നിറത്തിലൊ കറുത്ത നിറത്തിലോ ഉള്ള മലം കുടലിലെ രക്തസ്രാവം മൂലമാകാം, അടിയന്തിര ശ്രദ്ധ ആവശ്യമാണ്.

അസാധാരണമോ കഠിനമോ ആയ തലവേദന തലയ്ക്കുള്ളിലെ രക്തസ്രാവം മൂലമാകാം, അടിയന്തിര വൈദ്യസഹായം ആവശ്യമാണ്. ചർമ്മത്തിലോ ചര്മത്തിന് കീഴിലോ വേദനാജനകമായ ഏതെങ്കിലും വീക്കം ഉള്ളിൽ രക്തസ്രാവം മൂലമാകാം. നിങ്ങൾ അസാധാരണമാംവിധം വിളറിയതായി മാറുകയാണെങ്കിൽ, അത് ശരീരത്തിൽ എവിടെയെങ്കിലും രക്തസ്രാവം ഉള്ളതുകൊണ്ടാകാം.

രക്തസ്രാവം തടയാനുള്ള മുൻകരുതലുകൾ: പല്ല് തേക്കുമ്പോഴും ഷേവ് ചെയ്യുമ്പോഴും പ്രത്യേകം ശ്രദ്ധിക്കുക ചെറിയ പരിക്കുകൾ പോലും കൂടുതൽ രക്തസ്രാവമുണ്ടാകാം. മൂർച്ചയുള്ള ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. വീഴാനോ പരിക്കേൽക്കാനോ സാധ്യതയുള്ള വിനോദങ്ങൾ ഒഴിവാക്കുക (ഉദാ. ഫുട്ബോൾ).

പല്ല് പറിക്കൽ അല്ലെങ്കിൽ ഏതെങ്കിലും ഓപ്പറേഷൻ ആസൂത്രണം ചെയ്യുമ്പോൾ, നിങ്ങളുടെ ഡോക്ടറുമായി ചർച്ച ചെയ്യുക. വാർഫാറിൻ മരുന്ന് കഴിക്കുന്നത് സൂചിപ്പിക്കുന്ന ഒരു കാർഡോ ടാഗോ എപ്പോഴും നിങ്ങളുടെ പക്കൽ ഉണ്ടായിരിക്കുന്നത് അടിയന്തിര സാഹചര്യങ്ങളിൽ ഉപയോഗപ്രദമായിരിക്കും. ആന്തരിക രക്തസ്രാവം ഇല്ലെന്ന് ഉറപ്പുവരുത്താൻ ഏതെങ്കിലും വീഴ്ചയോ പരിക്കോ ഉണ്ടായാൽ കൂടുതൽ ദൈർഘ്യമുള്ള നിരീക്ഷണം ആവശ്യമാണ്.

ഈ മരുന്ന് ഒഴിവാക്കേണ്ടിവരുമ്പോൾ: ഗർഭാവസ്ഥയുടെ തുടക്കത്തിലും അവസാനത്തിലും ഈ മരുന്ന് ശുപാർശ ചെയ്യുന്നില്ല, നിങ്ങളുടെ ഡോക്ടറുമായി ചർച്ച ചെയ്യുക.