മികച്ച ഹൃദയാരോഗ്യത്തിനായി ഒരു നല്ല ഉദ്യാനം നിർമ്മിക്കു!

മികച്ച ഹൃദയാരോഗ്യത്തിനായി ഒരു നല്ല ഉദ്യാനം നിർമ്മിക്കു!

പ്രായമായവരിൽ ഗാർഡനിങ് മികച്ച ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് പഠന റിപ്പോർട്ട്. 65 വയസ് കഴിഞ്ഞ ഒന്നര ലക്ഷത്തോളം പേരിൽ നടത്തിയ പഠനമായിരുന്നു അത്. വ്യായാമം ചെയ്യാത്തവരുമായി താരതമ്യം ചെയ്തപ്പോൾ ഹൃദയാരോഗ്യമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ഗാർഡനിങ് ചെയ്യുന്നവർ മുന്നിട്ടു നിന്നു. സ്ട്രോക്ക്, ഹാർട്ട് അറ്റാക്ക്, വർദ്ധിച്ച കൊളെസ്ട്രോൾ, വർദ്ധിച്ച രക്തസമ്മർദ്ദം, പ്രമേഹം, മോശമായ മാനസിക ആരോഗ്യം, മോശമായ പൊതുവെയുള്ള ആരോഗ്യം, 10 വർഷത്തിനുള്ളിലെ അധിക മരണ നിരക്ക് എന്നിവ ഉണ്ടാകാനുള്ള സാധ്യത ഗാർഡനിങ് ചെയ്യുന്നവരിൽ കുറവായിരുന്നു. പ്രമേഹം ഉണ്ടാകാനുള്ള സാധ്യത വ്യായാമം ചെയ്യുന്നവരേക്കാൾ ഗാർഡനിങ് ചെയ്യുന്നവരിൽ കുറവായിരുന്നു എന്നത് വളരെ ശ്രദ്ധേയമായിരുന്നു.