കൊറോണറി ആർട്ടറിയിൽ സ്റ്റെന്റ് ഘടിപ്പിച്ചിട്ടുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം?


കൊറോണറി സ്റ്റെന്റുകൾ നേർത്ത സ്പ്രിംഗ് പോലെയുള്ള മെറ്റാലിക് സ്ട്രക്ച്ചറുകൾ ആണ്, സാധാരണ എക്സ്-റേകളിലോ ഹൃദയത്തിന്റെ അൾട്രാസൗണ്ട് ഇമേജിങ്ങായ എക്കോകാർഡിയോഗ്രാഫിയിലോ ദൃശ്യമാകില്ല.
ഇമേജ് ഇൻറൻസിഫയർ ഫ്ലൂറോസ്കോപ്പിക് ഇമേജിംഗ്, (തത്സമയ എക്സ്-റേ ഇമേജിംഗിന്റെ മെച്ചപ്പെടുത്തിയ രൂപം, ഹൃദയത്തിലേക്ക് ഓക്സിജൻ അടങ്ങിയ രക്തം വിതരണം ചെയ്യുന്ന രക്തക്കുഴലുകളായ കൊറോണറി ധമനികളിലെ സ്റ്റെന്റുകൾ കാണിക്കും. ഹൃദയത്തിന്റെ ഏറ്റവും പുതിയ മൾട്ടി-ഡിറ്റക്ടർ കമ്പ്യൂട്ട്ഡ് ടോമോഗ്രാഫിക് (സിടി) സ്കാനുകളിലും ഇത് ദൃശ്യമാകും.